ന്യൂദല്‍ഹി: അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ അടിയന്തര നിര്‍ദേശവുമായി സുപ്രീം കോടതി. 15 ദിവസത്തിനുള്ളില്‍ തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് നിര്‍ദേശങ്ങളാണ് സുപ്രീം കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയിരിക്കുന്ന എല്ലാ അതിഥി സംസ്ഥാന തൊഴിലാളികളെയും അവരുടെ നാടുകളിലേക്കെത്തിക്കണമെന്നും നാട്ടിലേക്കെത്താന്‍ ശ്രമിക് ട്രെയിന്‍ ആവശ്യപ്പെടുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ സേവനം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്നും കോടതി നിര്‍ദേശിക്കുന്നു.
സംസ്ഥാനങ്ങളില്‍ എത്തിയിട്ടുള്ള തൊഴിലാളികള്‍ക്കായി ഒരു ഹെല്‍പ് ഡെസ്‌ക് തയ്യാറാക്കണമെന്നും ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് അവരുടെ ജീവിതം ത്വരിതപ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌ക് സഹായിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നു.
തൊഴിലാളികള്‍ക്കായി വിവിധ സ്ഥലങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകള്‍ തുടങ്ങണം. ജോലിസ്ഥലങ്ങളിലേക്കും മറ്റും തിരിച്ചു പോകാനാഗ്രഹിക്കുന്ന തൊഴിലാളികള്‍ക്ക് സഹായം നല്‍കാനായി കൗണ്‍സിലിംഗ് സെന്ററുകള്‍ സഹായിക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു.
തൊഴിലാളികള്‍ സ്വദേശത്തേക്ക് നടന്നു പോകുന്നതുമായി ബന്ധപ്പെട്ട് വിവിധ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലതും ദുരന്ത നിവാരണ നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. ഈ കേസുകള്‍ പിന്‍വലിക്കണമെന്നും കോടതി വ്യക്തമാക്കി.
എത്ര അതിഥി തൊഴിലാളികളുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും ഒരു ലിസ്റ്റ് തയ്യാറാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി നേരത്തെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതിനോടൊപ്പം കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നുവന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.
കേസ് ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കുമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക