ന്യൂദല്‍ഹി: സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ദുരിതബാധിതര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. കാസര്‍ഗോട്ടെ നാല് ദുരിതബാധിതര്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ചന്ദ്രചുഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
അര്‍ച്ചന, അഫ്സല്‍, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. ഇവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്ന സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി.
നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി നല്‍കിയിരുന്നു. ചികിത്സാ സഹായവും പെന്‍ഷനും നല്‍കുന്നവരെ എങ്ങനെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കാന്‍ ആകുമെന്ന് കോടതി ചോദിച്ചു. ഈ സഹായങ്ങള്‍ തന്നെ ഇവര്‍ ദുരിത ബാധിതര്‍ ആണെന്നതിന് തെളിവാണെന്നും കോടതി വ്യക്തമാക്കി.