ന്യൂദല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ലെന്ന് സുപ്രീംകോടതി. പ്രതിഷേധം സഞ്ചാര സ്വാതന്ത്ര്യവുമായി ഒത്തുപോകണമെന്നും കോടതി പറഞ്ഞു. ഷഹീന്‍ബാഗ് സമരത്തിനെതിരെയുള്ള ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
റോഡുകള്‍ തടയുന്നതിനും പ്രതിഷേധിക്കുന്നതിനുമുള്ള അവകാശം സന്തുലിതമാക്കേണ്ടതുണ്ടെന്നും ഓരോ കേസിലേയും സാഹചര്യം വ്യത്യാസപ്പെട്ടിരിക്കാമെന്നതിനാല്‍ ‘സാര്‍വത്രിക നയം’ സാധ്യമല്ലെന്നും കോടതി പറഞ്ഞു.
ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, പാര്‍ലമെന്റിലും റോഡുകളിലും പ്രതിഷേധം നടക്കാമെന്നും എന്നാല്‍ റോഡുകളില്‍ അത് സമാധാനപരമായിരിക്കണമെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ എസ്. കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഇത്തരത്തിലുള്ള പ്രതിഷേധം അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് കേസില്‍ ഹര്‍ജി സമര്‍പ്പിച്ച അഭിഭാഷകരിലൊരാളായ അമിത് സാഹ്നി പറഞ്ഞു. 100 ദിവസം തുടരാനനുവദിച്ച സമരം ജനജീവിതം ബുദ്ധിമുട്ടിലാക്കിയെന്നും സാഹ്നി ആരോപിച്ചു.
എന്നാല്‍ സമാധാനപരമായ പ്രതിഷേധത്തിന് അവകാശമുണ്ടെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ ചില അംഗങ്ങള്‍ സ്ഥലത്തെത്തി കലാപംസൃഷ്ടിച്ചെന്നും സാഹ്നിയുടെ വാദം എതിര്‍ത്തുകൊണ്ട് അഭിഭാഷകന്‍ മെഹ്മൂദ് പ്രാച്ച പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരില്‍ പൊതുറോഡുകള്‍ മറ്റുള്ളവര്‍ക്ക് അസൗകര്യം സൃഷ്ടിക്കാനും സാധിക്കില്ലെന്ന് നേരത്തേയും കോടതി പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചാണ് ഷഹീന്‍ബാഗില്‍ സമരം ആരംഭിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: Supreme Court today said there is a need to balance the right to protest and blocking of roads and that there cannot a “universal policy