| Monday, 28th September 2020, 12:07 pm

വിനയനെതിരായ ഫെഫ്ക ഹരജി സുപ്രീംകോടതി തള്ളി; പിഴതുക ഉടന്‍ അടയ്ക്കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നല്‍കിയ ഹരജി തള്ളി. പിഴ തുക കുറയ്ക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.

വിനയന് അനുകൂലമായി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഫെഫ്ക്ക സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹരജിയാണ് തള്ളിയത്. ഇതോടെ കോംപറ്റീഷന്‍ കമ്മീഷന്‍ തീരുമാനിച്ച അത്രയും പിഴതുക ഫെഫ്ക അടയ്‌ക്കേണ്ടി വരും.

2017ലാണ് പിഴയടക്കണമെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ താര സംഘടനയായ അമ്മയോടും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോടും പിഴയടക്കാന്‍ ഉത്തരവിട്ടത്. 2020ല്‍ നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിനെതിരെ ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചത് തന്നോടുള്ള പ്രതികാരനടപടിയാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.

2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അമ്മയ്ക്ക് 4,00,065 രൂപയും ഫെഫ്കയ്ക്ക് 85,594 രൂപയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് 3,86,354 രൂപയും ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് യൂണിയന് 56,661 രൂപയും ചുമത്തിയിരുന്നു.

ഇതിന് പുറമെ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, കെ മോഹനന്‍ എന്നിവര്‍ക്കും പിഴ വിധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court has rejected the plea of FEFKA against Director Vinayan

We use cookies to give you the best possible experience. Learn more