കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക നല്‍കിയ ഹരജി തള്ളി. പിഴ തുക കുറയ്ക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി.
വിനയന് അനുകൂലമായി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഫെഫ്ക്ക സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ഈ ഹരജിയാണ് തള്ളിയത്. ഇതോടെ കോംപറ്റീഷന്‍ കമ്മീഷന്‍ തീരുമാനിച്ച അത്രയും പിഴതുക ഫെഫ്ക അടയ്‌ക്കേണ്ടി വരും.
2017ലാണ് പിഴയടക്കണമെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ താര സംഘടനയായ അമ്മയോടും സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയോടും പിഴയടക്കാന്‍ ഉത്തരവിട്ടത്. 2020ല്‍ നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ഈ ഉത്തരവ് ശരിവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനെതിരെ ഫെഫ്ക സുപ്രീം കോടതിയെ സമീപിച്ചത് തന്നോടുള്ള പ്രതികാരനടപടിയാണെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞിരുന്നു.