ന്യൂദല്‍ഹി; യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം എന്നീ ഉപാധികളോടെയാണ് കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നാണ് സൂചന.
ന്യൂദല്‍ഹി; യുവനടിയുടെ ബലാത്സംഗ പരാതിയില്‍ നടന്‍ സിദ്ദിഖിന് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് ഹാജരാക്കണം, അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കണം എന്നീ ഉപാധികളോടെയാണ് കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെന്നാണ് സൂചന.
നടന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് സര്‍ക്കാരിന്റെയും നടിയുടേയും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ നടി സിദ്ദിഖിനെതിരെ പരാതിപ്പെടാന്‍ എടുത്ത കാലതാമസവും സിദ്ദിഖിന് മുമ്പ് ക്രമിനല്‍ പശ്ചാത്തലമില്ലാത്തതും നടന് ജാമ്യം കിട്ടാന്‍ കാരണമായി.
നടിയുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു എന്ന് പറയുമ്പോഴും പരസ്പര വിരുദ്ധമായാണ് കാര്യങ്ങളാണ് മൊഴിയിയുലും പോസ്റ്റിലും ഉള്ളതെന്നും സിദ്ധിഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. മണിക്കൂറോളം നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് സിദ്ദിഖിന് ജാമ്യം ലഭിച്ചത്.
എട്ട് വര്‍ഷം മുമ്പുള്ള തന്റെ ഫോണും ഐ പാഡും വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെടുന്നു. എന്നാല്‍ അത്രയും വര്‍ഷങ്ങള്‍ മുമ്പുള്ള ഗാഡ്‌ജെറ്റുകള്‍ താന്‍ എങ്ങനെയാണ് സമര്‍പ്പിക്കേണ്ടതെന്നും നടന്‍ കോടതിയില്‍ ഉന്നയിച്ചു.
എന്നാല്‍ സിദ്ദിഖ് സിനിമ മേഖലയിലെ പ്രമുഖ നടനായിരുന്നതിനാല്‍ അതിജീവിതയ്ക്ക് ആ സമയത്ത് പ്രതികരിക്കാന്‍ പരിമിതികള്‍ ഉണ്ടായിരുന്നെന്നും പിന്നീട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് യുവനടിക്ക് അതിനുള്ള ആര്‍ജവം ലഭിച്ചതെന്നും സര്‍ക്കാരിന്റെയും നടിയുടേയും അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ഫേസ്ബുക്കില്‍ പ്രതികരണം നടത്തിയ യുവതി എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെട്ടില്ല എന്നും ഹേമ കമ്മിറ്റിക്ക് മുമ്പാകെ എന്തുകൊണ്ട് മൊഴി നല്‍കിയില്ല എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സിദ്ദിഖ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ പരാതി. അന്വേഷണത്തില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.
പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയ വഴിയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ ശേഷം തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവനടി പരാതിയില്‍ പറയുന്നുണ്ട്.
Content Highlight: Supreme Court grants anticipatory bail to actor Siddique in rape complaint of young actress