ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ഒമ്പത് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് രാഷ്ട്രപതിയുടെ അംഗീകാരം. മൂന്ന് വനിത ജഡ്ജിമാരുള്‍പ്പടെ ഒമ്പത് ജഡ്ജിമാരുടെ നിയമനത്തിനാണ് രാഷ്ട്രപതി അംഗീകാരം നല്‍കിയത്.
കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി.വി.നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് പട്ടികയിലെ വനിത ജഡ്ജിമാര്‍.
പട്ടികയിലെ ജസ്റ്റിസ് ബി.വി. നാഗരത്‌ന 2027 ല്‍ ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസാകും.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ് സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതി ജഡ്ജി എം.എം. സുന്ദരേഷ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനും അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ പി.എസ്. നരസിംഹ എന്നിവരാണ് പട്ടികയിലുള്ളത്.
ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ കൊളീജിയമാണ് ഒമ്പത് പേരുകള്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്. ആദ്യമായാണ് കൊളീജിയം മൂന്ന് വനിതാ ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Supreme Court gets nine new judges