ന്യൂദല്‍ഹി: സുപ്രീംകോടതി ജഡ്ജിമാരായി നാലുപേരെക്കൂടി പുതുതായി നിയമിച്ചു. ഇതോടെ അംഗസംഖ്യ 31 ല്‍നിന്നും 34-ലേക്ക് ഉയര്‍ന്നു. ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് വി. രാമസുബ്രമണ്യന്‍, ജസ്റ്റിസ് ഹൃഷികേശ് റോയ് എന്നിവരാണ് പുതുതായി നിയമിക്കപ്പെട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃതത്തില്‍ ചേര്‍ന്ന കൊളീജിയമാണ് ഇവരെ തെരെഞ്ഞെടുത്തത്. തിങ്കളാഴ്ചയാണ് ഇവരുടെ സത്യപ്രതിജ്ഞ നടക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തെരെഞ്ഞെടുക്കപ്പെട്ടവരില്‍ ജസ്റ്റിസ് ഹൃഷികേശ് റോയ് നിലവില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് രാമസുബ്രമണ്യന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. ജസ്റ്റിസ് മുരാരി പഞ്ചാബ-ഹരിയാന ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ്. രാജസ്ഥാന്‍ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട്.
ഈയടുത്താണ് സുപ്രീം കോടതി ജസ്റ്റിസുമാരുടെ അംഗസംഖ്യ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സുപ്രീംകോടതിയില്‍ നിരവധി കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു തീരുമാനം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ജൂലൈയില്‍ നിയമവകുപ്പ് നല്‍കിയ കണക്കുകള്‍ പ്രകാരം 11.5 ലക്ഷം കേസുകളാണ് തീര്‍പ്പാകാതെ ഉള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.