ന്യൂദല്‍ഹി: ഐ.സ്.ഐ.സില്‍ ചേരുന്നതിനായി ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് പോയി ജയിലിലായ ആയിഷയുടെയും മകളുടെയും മോചനത്തിന് സുപ്രീംകോടതിയെ സമീപിച്ച് കുടുംബം. ആയിഷയുടെ പിതാവ് സെബാസ്റ്റ്യന്‍ സേവ്യര്‍ മുഖേനെയാണ് ഹരജി നല്‍കിയത്.
അഫ്ഗാനിസ്ഥാനില്‍ തടവില്‍ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് സെബാസ്റ്റ്യന്‍ സേവ്യര്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
2016ല്‍ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാല്‍ ഇരുവരെയും തിരിച്ചെത്തിക്കാന്‍
കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹരജിയില്‍ സെബാസ്റ്റ്യന്‍ സേവ്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മില്‍ നിലവില്‍ യുദ്ധത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ തടവില്‍ കഴിയുന്ന ആയിഷ അടക്കമുള്ളവര്‍ തൂക്കിലേറ്റപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ആയിഷയുടെ ഏഴ് വയസ്സുള്ള മകള്‍ സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യന്‍ പറയുന്നു.
ഭര്‍ത്താവിനൊപ്പം നാടുവിട്ട സോണിയ സെബാസ്റ്റ്യനാണ് ആയിഷ എന്ന പേര് സ്വീകരിച്ചത്. ഐ.സി.സില്‍ പ്രവര്‍ത്തിച്ച ഭര്‍ത്താവ് മരിച്ചതോടെ പിടിയിലായ ആയിഷയും മകളും ഇപ്പോള്‍ അഫ്ഗാനില്സ്ഥാനിലെ ജയിലിലാണ്.
2011ല്‍ കാസര്‍കോട് സ്വദേശിയായ അബ്ദുള്‍ റഷീദിനൊപ്പമായിരുന്നു അയിഷ അഫ്ഗാനിലേക്ക് പോയത്. 2013 ഒക്ടോബറിലായിരുന്നു മകള്‍ സാറയുടെ ജനനം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: The family has approached the Supreme Court for the release of Ayesha and her daughter, who went to Afghanistan from India to join ISIS