ന്യൂദല്‍ഹി: മുസ്‌ലിം സമൂഹം പിന്തുടര്‍ന്നുപോരുന്ന ‘ഹലാല്‍’ മൃഗ കശാപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഹലാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ ഉദ്ദേശ്യത്തെ കോടതി ചോദ്യം ചെയ്യുകയും ജനങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
” ആരാണ് വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്ക് കഴിയില്ല. ഹലാല്‍ മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹലാല്‍ മാംസം കഴിക്കാം. ജട്ക മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജട്ക മാംസം കഴിക്കാം, ”ജസ്റ്റിസ് ദിനേശ് മഹേശ്വരി അടങ്ങിയ ബെഞ്ച് പറഞ്ഞു.
മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ 28 നെ ചോദ്യം ചെയ്ത് അഖണ്ഡ് ഭാരത് മോര്‍ച്ച എന്ന സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.
ഹലാല്‍ അങ്ങേയറ്റം വേദനാജനകമാണെന്നും ഹലാലിന്റെ പേരില്‍ മൃഗങ്ങളെ മനുഷ്യത്വരഹിതമായി അറുക്കാന്‍ അനുവദിക്കരുതെന്നുമാണ് സംഘടന ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കോടതി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Supreme Court dismisses petition seeking ban on Halal slaughter