ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീം കോടതി
India
ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 2:50 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് തള്ളി സുപ്രീം കോടതി. 2018ലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് തള്ളിയത്. കേസുമായി ബന്ധപ്പെട്ട് 2017 ഓഗസ്റ്റിൽ ശിവകുമാറിൻ്റെ ദൽഹിയിലെ ഫ്ലാറ്റുകളിൽ നിന്ന് ഇ.ഡി 300 കോടിയോളം രൂപ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത പണത്തിൻ്റെ ഉറവിടം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധിപ്പിച്ച് തെളിയിക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്ന് കേസ് തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇ.ഡി അയച്ച സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡി.കെ ശിവകുമാർ കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ആവശ്യം ഹൈക്കോടതി തള്ളി. ഇതിന് പിന്നാലെയാണ് ഉത്തരവിനെ ചോദ്യം ചെയ്ത് ശിവകുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

2017ൽ ഡി.കെ ശിവകുമാറിന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതിന് പിന്നാലെയാണ് ഇ.ഡി ഡി.കെ ശിവകുമാറിനെതിരെ കേസെടുത്തത്. എന്നാൽ കേസ് ബി.ജെ.പി സർക്കാർ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ഡി.കെ ശിവകുമാർ ആരോപിച്ചിരുന്നു. ഇ.ഡി കണ്ടെടുത്ത പണം ബി.ജെ.പിയുടെതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

Contant Highlight: Supreme Court Dismisses Money Laundering Case Against DK Shivakumar