അലോക് വര്‍മ്മയെ മാറ്റാനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
national news
അലോക് വര്‍മ്മയെ മാറ്റാനാകില്ല; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 10:57 am

ന്യൂദല്‍ഹി: സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കി സുപ്രീംകോടതി. പാതിരാത്രി ഇറക്കിയ ഉത്തരവ് നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

രണ്ട് വര്‍ഷത്തെ കാലാവധി ബാക്കിനില്‍ക്കെയാണ് സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് അലോക് വര്‍മ്മയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.

അതേസമയം നയപരമായ കാര്യങ്ങളില്‍ അലോക് വര്‍മ്മ തീരുമാനമെടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ALSO READ: ബാബ്‌രി മസ്ജിദ് തകര്‍ത്തപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല: മണിശങ്കര്‍ അയ്യര്‍

സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താന എന്നിവര്‍ തമ്മിലുള്ള തര്‍ക്കമാണ് ഇരുവരെയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടപടിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ സി.ബി.ഐ ഡയറക്ടറെ മാറ്റിയത് റഫാല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ രംഗത്തെത്തിയതോടെ വിഷയം രാഷ്ട്രീയ പ്രാധാന്യവും നേടുകയായിരുന്നു.

എന്നാല്‍ ചുമതലകളില്‍ നിന്നും നീക്കിയ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അലോക് വര്‍മ്മ കോടതിയെ സമീപിച്ചത്. അതിനിടെ അലോക് വര്‍മ്മയ്ക്കെതിരെ രാകേഷ് അസ്താന നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ സി.വി.സി അടുത്തിടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അലോക് വര്‍മ്മക്ക് ക്‌ളീന്‍ ചിറ്റ് നല്‍കാതെയുളള റിപ്പോര്‍ട്ടായിരുന്നു സിവിസി സമര്‍പ്പിച്ചത്.

WATCH THIS VIDEO: