Advertisement
Syro Malabar Sabha
സീറോ മലബാര്‍ സഭ ഭൂമിയിടപാട്; ആലഞ്ചേരിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട ഹരജി സുപ്രീംകോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 20, 06:37 am
Friday, 20th July 2018, 12:07 pm

ന്യൂദല്‍ഹി: സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയ്‌ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. കര്‍ദിനാളിനെതിരെ സമര്‍പ്പിച്ച രണ്ട് ഹരജികളാണ് തള്ളിയത്.

അതേസമയം ഹരജിക്കാര്‍ക്ക് മജിസ്‌ട്രേറ്റിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് കോടതി കടന്നില്ല.

ALSO READ: അവിശ്വാസപ്രമേയം; ബി.ജെ.ഡി അംഗങ്ങള്‍ ഇറങ്ങിപ്പോയി

നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യമ്പിള്ളിയാണ് ഹരജി നല്‍കിയത്.

അനധികൃത ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെ ഒന്നാം പ്രതി ചേര്‍ത്ത് നേരത്തെ കേസെടുത്തിരുന്നു. കര്‍ദിനാളിനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരുന്നത്.

WATCH THIS VIDEO: