| Monday, 12th April 2021, 5:45 pm

കോടതിയുടെ സമയം പാഴാക്കി; ഖുര്‍ആനിലെ ചിലഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട ഹരജി തള്ളി സുപ്രീംകോടതി, പരാതിക്കാരന് പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ഇസ്‌ലാം മതഗ്രന്ഥമായ ഖുര്‍ആനിലെ ചിലഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീംകോടതി. ഇതിനുപിന്നാലെ ഹരജിക്കാരനോട് 50000രൂപ പിഴയൊടുക്കാനും കോടതി ആവശ്യപ്പെട്ടു.

മറ്റ് മതവിശ്വാസികള്‍ക്കെതിരെ പ്രകോപിപ്പിക്കുന്ന തരത്തിലും അക്രമവാസനയുണ്ടാക്കുന്നതരത്തിലുമുള്ള ഖുര്‍ആനിലെ 26 ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയാണ് ഹരജി നല്‍കിയത്.

ഇത്തരം ഹരജികള്‍ കോടതിയുടെ സമയം പാഴാക്കാനാണെന്നും പ്രശസ്തി മാത്രം ലക്ഷ്യമിട്ടുള്ളവയാണെന്നായിരുന്നു കോടതിയുടെ പ്രതികരണം.

മാര്‍ച്ച് 11നാണ് റിസ്‌വി  സുപ്രീംകോടതിയെ സമീപിച്ചത്. പരാതി നല്‍കിയതു മുതല്‍ റിസ്‌വിയ്‌ക്കെതിരെ നിരവധിപേര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു.

ജമ്മുകശ്മീര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി നേതാക്കള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് റിസ്‌വിയ്‌ക്കെതിരെ പരാതിയും നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Supreme Court Denies PIL Removing Versus From Khuran

We use cookies to give you the best possible experience. Learn more