ന്യൂദല്‍ഹി: സുപ്രീം കോടതി മുതിര്‍ന്ന ജഡ്ജ് എന്‍. വി രമണയ്‌ക്കെതിരായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി തള്ളി സുപ്രീംകോടതി. ആഭ്യന്തര അന്വേഷണം നടത്തിയാണ് പരാതി തള്ളിയതെന്ന് സുപ്രീംകോടതി പത്രക്കുറിപ്പ് ഇറക്കി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാന്‍ ജസ്റ്റിസ് എന്‍. വി രമണയുടെ പേര് നേരത്തെ എസ്. എ ബോബ്‌ഡെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമണയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്.
ജസ്റ്റിസ് രമണയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്ത് 2020 ഒക്ടോബര്‍ ആറിനാണ് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെയ്ക്ക് കൈമാറിയത്.
ആന്ധ്രാ പ്രദേശിലെ തെലുഗുദേശം പാര്‍ട്ട്ക്ക് അനകൂലമായി ഹൈക്കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എന്‍. വി രമണ ഇടപെടുന്നു, ഹൈക്കോടതി ജഡ്ജിമാരുടെ ജോലി വിഭജനത്തിലും ഇടപെടുന്നു, രമണയുടെ പെണ്‍മക്കള്‍ അമരാവതിയില്‍ വാങ്ങിയ ഭൂമി വാങ്ങിയതില്‍ അഴിമതിയുണ്ട് തുടങ്ങിയ ആരോപണങ്ങളാണ് റെഡ്ഡി ഉന്നയിച്ചത്.
ആഭ്യന്തര അന്വേഷണ സമിതി ജസ്റ്റിസ് രമണയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ശേഷമാണ് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറിയത് എന്നാണ് റിപ്പോര്‍ട്ട്.
രാഷ്ട്രപതിയുട അംഗീകാരം നല്‍കിയാല്‍ 48ാമത് ചീഫ് ജസ്റ്റിസായി ഏപ്രില്‍ 24ന് എന്‍. വി രമണ സത്യപ്രതിജ്ഞ ചെയ്യും.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ കാലാവധി 2021 ഏപ്രില്‍ 23നാണ് അവസാനിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക