ന്യൂദല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് നീതി ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി.
ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Read: വില്ലേജ് ഓഫീസില്‍ ഇനിമുതല്‍ ചെരിപ്പിട്ട് തന്നെ കയറാം
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹരജി വിധി പറയുന്നതിനായി മാറ്റിവെച്ചു.
പൊലീസ് സേനയിലെ വിശ്വാസ്യതയുളള ഉദ്യോഗസ്ഥനായിരുന്നു മുന്‍ ഡി.ജി.പി. സിബി മാത്യൂസെന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് എന്തിന് നഷ്ടപരിഹാരം ഈടാക്കണമെന്നുമുള്ള അഭിഭാഷകന്റ വാദം കോടതി തള്ളി.
അതേസമയം, ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ അന്വേഷണത്തെ ഭയപ്പെടേണ്ട കാര്യമില്ലെന്ന് കോടതി അറിയിച്ചു.
Read: ആള്‍ക്കൂട്ട മര്‍ദനം: മധുവിന്റെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പൂര്‍ത്തിയായി
തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. വാദമുഖങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് നമ്പി നാരായണന്റെ ഹരജി വിധി പറയാന്‍ മാറ്റി.
മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ ജോഷ്വാ, എസ് വിജയന്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നായിരുന്നു നമ്പി നാരായണന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നമ്പി നാരായണന്‍ പ്രതികരിച്ചു.