ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ നീക്കണമെന്ന ഹരജി; വാദം കേള്‍ക്കല്‍ മാറ്റി വെച്ച് സുപ്രീംകോടതി
national news
ഷാഹീന്‍ബാഗ് പ്രതിഷേധക്കാരെ നീക്കണമെന്ന ഹരജി; വാദം കേള്‍ക്കല്‍ മാറ്റി വെച്ച് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 12:03 pm

ന്യൂദല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ദല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലെ വാദം കേള്‍ക്കല്‍ സുപ്രീംകോടതി ഫെബ്രുവരി 10 തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് വാദം കേള്‍ക്കല്‍ തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്.

‘ദല്‍ഹി തെരഞ്ഞെടുപ്പ് നാളെ നടക്കുകയാണ്. പ്രതിഷേധം ട്രാഫിക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായേക്കാമെന്ന് ഹരജിക്കാരന്‍ വാദിച്ചെങ്കിലും ദല്‍ഹി തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കൊണ്ട് തന്നെയാണ് വാദം കേള്‍ക്കല്‍ മാറ്റിയതെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് വ്യക്തമാക്കി.

നാളെയാണ് ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 11ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.

‘ഇത് വളരെ പ്രധാനപ്പെട്ട വിഷയമാണെന്നറിയാം. തിങ്കളാഴ്ച്ച വിഷയത്തില്‍ വിശദമായ വാദം കേള്‍ക്കും.’ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചശേഷം ഡിസംബര്‍ 15 മുതല്‍ ഷാഹീന്‍ബാഗ് അടച്ചിട്ടിരിക്കുകയാണ്.

ഫെബ്രുവരി ഒന്നിന് ഷാഹീന്‍ബാഗ് പ്രതിഷേധത്തിന് നേരെ വെടിവെപ്പ് നടന്നിരുന്നു.
ജയ്ശ്രീറാം വിളിച്ചുകൊണ്ട് കപില്‍ ഗുജ്ജാര്‍ എന്ന ആള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ