ന്യൂദല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ച് സുപ്രീം കോടതി. രണ്ടാഴ്ച്ചത്തേക്കാണ് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.
കേസില്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയ ഊര്‍ജ വകുപ്പിലെ മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് നല്‍കിയ അപേക്ഷയിലാണ് കേസ് മാറ്റിയിരിക്കുന്നത്.
27ാം തവണയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റുന്നത്. ഇനിയും കേസ് മാറ്റാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടുകൊണ്ടാണ് ഫ്രാന്‍സിസ് കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഫ്രാന്‍സിസ് തുടങ്ങിയവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചതിന് പിന്നില്‍ വന്‍ ശക്തിയായ അദാനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മോദി പിണറായി കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് അദാനിയെന്നും ചെന്നിത്തല ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക