ഹജ്ജിനുള്ള സര്‍ക്കാര്‍ ക്വാട്ട സുപ്രീംകോടതി വെട്ടിക്കുറച്ചു
India
ഹജ്ജിനുള്ള സര്‍ക്കാര്‍ ക്വാട്ട സുപ്രീംകോടതി വെട്ടിക്കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd July 2012, 3:00 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് ക്വാട്ട 300 ആയി വെട്ടിക്കുറച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, ഹജ്ജ് കമ്മിറ്റി എന്നിവര്‍ക്ക് അനുവദിച്ച പ്രത്യേക ക്വാട്ടയാണ് വെട്ടിച്ചുരുക്കിയത്.[]

കേന്ദ്ര ഹജ്ജ് നയം പരിശോധിക്കവേ സുപ്രീംകോടതിയാണ് ക്വാട്ട വെട്ടിക്കുറച്ചത്. 50:50 ആയിരുന്നു നേരത്തെയുള്ള ക്വാട്ട.

പുതിയ നിര്‍ദേശമനുസരിച്ച് രാഷ്ട്രപതിക്ക് 100 പേരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 75 പേരെ വീതവും വിദേശകാര്യമന്ത്രിക്ക് 50 പേരെയും നാമനിര്‍ദേശം ചെയ്യാം.

അതിനിടെ ഹജ്ജ്‌ നയം കോടതിയുടെ പരിഗണനയിലായതിനാല്‍ മറ്റ് കോടതികള്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി പരിഗണിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു.