| Tuesday, 16th July 2013, 2:43 pm

സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം കക്കൂസ് മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച്ച വരുത്തി: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ##കക്കൂസ് മാലിന്യ സംസ്‌കരണത്തില്‍ കേരളം സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് ##സുപ്രീംകോടതി. കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

എല്ലാ ജില്ലകളിലും മാലിന്യ സംസ്‌കരണത്തിനായി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചതായും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചെന്നുമായിരുന്നു കേരളം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.[]

മാലിന്യ സംസകരണത്തിനായി കേരളം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനം സത്യവാങ്മൂലം നല്‍കിയത്. ഇന്നലെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

എന്നാല്‍ സാക്ഷരതിയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം കക്കൂസ് മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വരുത്തിയ വീഴ്ച്ച ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇനി ഹൈക്കോടതിയാണ് സംസ്‌കരണത്തിന്റെ മേല്‍നോട്ടം വഹിക്കുക.

ഇതാദ്യമായല്ല വിഷയത്തില്‍ കേരളം സുപ്രീം കോടതിയുടെ വിമര്‍ശനത്തിന് പാത്രമാകുന്നത്. ഗൗരവമുള്ള വിഷയം വളരെ ലാഘവത്തോടെയാണ് കേരള സര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്ന് നേരത്തേ വിഷയം പരിഗണിക്കവേ ജസ്റ്റിസ് ദത്തു കുറ്റപ്പെടുത്തിയിരുന്നു. ഒരു കൊല്ലം മുമ്പ് സമര്‍പ്പിച്ച സത്യവാങ്മൂലംതന്നെയാണ് സര്‍ക്കാര്‍ വീണ്ടും നല്‍കിയിരിക്കുന്നതെന്നും അന്ന് കോടതി വിമര്‍ശിച്ചിരുന്നു.

We use cookies to give you the best possible experience. Learn more