| Monday, 23rd February 2015, 5:01 pm

ബി.സി.സി.ഐ യോഗത്തില്‍ പങ്കെടുത്ത എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതിയുടെ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിലക്കുണ്ടായിട്ടും ഫെബ്രുവരി 8ന് നടന്ന ബി.സി.സി.ഐ യോഗത്തില്‍ പങ്കെടുത്ത മുന്‍ ബോര്‍ഡ് പ്രസിഡന്റ് എന്‍. ശ്രീനിവാസന് സുപ്രീം കോടതിയുടെ വിമര്‍ശനം.

യോഗത്തില്‍ പങ്കെടുത്ത ശ്രീനിവാസന്റെ നടപടി തെറ്റായിരുന്നുവെന്നും ഇക്കാര്യത്തില്‍ കോടതിയുടെ നിര്‍ദേശത്തില്‍ ലംഘനമുണ്ടായതായും കോടതി നിരീക്ഷിച്ചു.തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എന്ന നിലയിലാണ് അദ്ദേഹം യോഗത്തില്‍ സംബന്ധിച്ചിരുന്നത്.

നേരത്തെ ജനുവരി 22ന് കോടതി പുറപ്പെടുവിച്ചിരുന്ന വിധിയില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആര്‍ക്കും തന്നെ ബി.സി.സി.ഐ പദവികളിലേക്ക് മത്സരിക്കാന്‍ അനുവാദമില്ലെന്നും ഇത് കൂടാതെ ബി.സി.സി.ഐ അംഗങ്ങള്‍ക്ക് ഐ.പി.എല്‍ ടീമുകളുടെ ഉടമസ്ഥതാവകാശം നല്‍കുന്ന വിവാദ ഭേതഗതിയും കോടതി റദ്ദാക്കിയിരുന്നു.

നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഉടമസ്ഥത വഹിക്കുന്ന ഇന്ത്യാ സിമന്റ്‌സിന്റെ ചെയര്‍മാനായ ശ്രീനിവാസന് ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നതിന് ചെന്നൈ ടീമിലുള്ള അദ്ദേഹത്തിന്റെ വിഹിതം പിന്‍വലിക്കേണ്ടി വരും.

Latest Stories

We use cookies to give you the best possible experience. Learn more