ന്യൂദല്‍ഹി: ബി.ജെ.പി എം.പി മനോജ് തിവാരിയെ പരിഹസിച്ച് സുപ്രീം കോടതി. ദല്‍ഹി സര്‍ക്കാര്‍ സീലുവെച്ച കെട്ടിടത്തിന്റെ പൂട്ട് പരസ്യമായി തകര്‍ത്ത സംഭവത്തിലാണ് മനോജ് തിവാരിയെ പരിഹസിച്ച് സുപ്രീം കോടതി രംഗത്തെത്തിയത്.
നിയമം കയ്യിലെടുക്കാനുള്ള അധികാരമൊന്നും താങ്കള്‍ക്കില്ലല്ലോയെന്നായിരുന്നു സുപ്രീം കോടതിയുടെ ആദ്യ ചോദ്യം. ഇതിന് പിന്നാലെയായിരുന്നു മനോജ് മനോജ് തിവാരിക്കെതിരായ സുപ്രീം കോടതിയുടെ പരാമര്‍ശം.
“”മിസ്റ്റര്‍ തിവാരി, ദല്‍ഹിയില്‍ സീലുവെക്കാത്ത 1000 അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന് താങ്കള്‍ ആരോപിച്ചിരുന്നു. അടുത്ത ദിവസം രാവിലെ ആ ആയിരം കെട്ടിടങ്ങളുടെ ലിസറ്റ് കോടതിയില്‍ സമര്‍പ്പിക്കണം.
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെ വമ്പന്‍ കോപ്പിയടി; പശ്ചിമ ബംഗാളില്‍ 42 പേര്‍ അറസ്റ്റില്‍
ലിസ്റ്റ് നല്‍കിയാല്‍ അത് പൂട്ടിക്കാനുള്ള അധികാരം നിങ്ങള്‍ക്ക് നല്‍കും””- കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ച് മനോജ് തിവാരിയോട് നിര്‍ദേശിച്ചു.
ദല്‍ഹി ഗോകുല്‍പുരിയിലെ എല്ലാ വീടുകളും നിയമവിരുദ്ധമായി നിര്‍മിച്ചതാണെന്നും എന്നാല്‍ ബി.ജെ.പി അനുയായിയുടെ വീട് മാത്രം സീല്‍ ചെയ്ത കോര്‍പ്പറേഷന്‍ നടപടിക്കെതിരെയാണ് തന്റെ പ്രതികരണമെന്നുമായിരുന്നു തിവാരി പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെയാണ് സുപ്രീംകോടതിയുടെ പരിഹാസം.
ഗോകുല്‍പുരിയില്‍ സര്‍ക്കാര്‍ സീലുവെച്ച അനധികൃത കെട്ടിടത്തിന്റെ പൂട്ടുതകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുന്നതിനിടെയാണ് ഈ പ്രദേശത്ത് ആയിരത്തോളം അനധികൃത കെട്ടിടങ്ങളുണ്ടെന്ന് തിവാരി പ്രസ്താവന നടത്തിയത്.
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സീലുവെച്ച അനധികൃത കെട്ടിടത്തിന്റെ പൂട്ടുതകര്‍ത്ത മനോജ് തിവാരിക്കെതിരെ കേസെടുത്തിരുന്നു.
അനധികൃത കോളനികളിലെ വീടുകള്‍ സീല്‍ ചെയ്യുന്ന ദല്‍ഹി സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ സെപ്തംബര്‍ 16നാണ് തിവാരി വീട്ടില്‍ പൂട്ടുപൊളിച്ചു കയറിയത്. ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടിനു കീഴിലാണ് കേസ്.