ന്യൂദൽഹി: വ്യാവസായിക മദ്യത്തിന്റെ ഉത്പാദനത്തിലും വിതരണത്തിലും നിയന്ത്രണം ഏർപ്പെടുത്താൻ സംസഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി. 8:1 ഭൂരിപക്ഷ വിധിയിൽ സുപ്രീം കോടതി ബുധനാഴ്ച ഏഴംഗ ബെഞ്ച് വിധി റദ്ദാക്കുകയായിരുന്നു.
1997ൽ ഏഴംഗ ബെഞ്ച് വ്യാവസായിക മദ്യം ഉൽപ്പാദിപ്പിക്കുന്നതിൽ കേന്ദ്രത്തിന് നിയന്ത്രണാധികാരമുണ്ടെന്ന് വിധിച്ചിരുന്നു. 2010ലാണ് കേസ് ഒമ്പതംഗ ബെഞ്ചിന് വിടുന്നത്. ഏറ്റവും പുതിയ വിധി എഴുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കേന്ദ്രത്തിന് മദ്യ ഉത്പാദനത്തിലും വിതരണത്തിലും നിയന്ത്രണ അധികാരമില്ലെന്ന് പറഞ്ഞു.
ഒമ്പതംഗ സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ബി.വി നാഗരത്‌ന മാത്രം ഭൂരിപക്ഷ വിധിയോട് വിയോജിച്ചു. വ്യാവസായിക മദ്യം മനുഷ്യ ഉപഭോഗത്തിനുള്ളതല്ല, മനുഷ്യ ഉപഭോഗത്തിനുള്ള മദ്യ നിർമാണവും ഉത്പാദനവും സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും അദ്ദേഹം വാദിച്ചു. വ്യാവസായിക മദ്യം പൂർണമായും നിയന്ത്രിക്കാനുള്ള അധികാരം പാർലമെന്റിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വ്യാവസായിക മദ്യ ഉത്പാദനത്തിൽ കേന്ദ്ര റെഗുലേറ്ററി അതോറിറ്റിക്ക് മുമ്പ് അനുകൂലമായ ഏഴംഗ ഭരണഘടനാ ബെഞ്ചിൻ്റെ വിധിയെ ചോദ്യം ചെയ്തുള്ള ഹരജികളെ തുടർന്നാണ് ഈ സമീപകാല തീരുമാനം.
വ്യവസായിക മദ്യത്തെ മനുഷ്യ ഉപഭോഗത്തിനുള്ളതല്ലെന്ന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ലഹരി മദ്യം എന്ന് വിശേഷിപ്പിച്ച കോടതി കുടിക്കാനാവുന്ന മദ്യം മാത്രമല്ല ലഹരി മദ്യമെന്നും മനുഷ്യ ശരീരത്തിന് ഹാനികരമായ മദ്യവും ലഹരി മദ്യമാണെന്നും ഇതിന്റെ വിതരണത്തിലും ഉത്പാദനത്തിലും സംസ്ഥാന സർക്കാരിനും അധികാരമുണ്ടെന്നും കൂട്ടിച്ചേർത്തു.
ഏപ്രിൽ 18ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുതിർന്ന അഭിഭാഷകരായ ദിനേശ് ദ്വിവേദി, അരവിന്ദ് .പി.ദാതാർ എന്നിവരുടെ വാദം കേട്ടശേഷം ബെഞ്ച് വിധി പറയാൻ മാറ്റി വച്ചിരുന്നു.
പാർലമെൻ്റിനും സംസ്ഥാന നിയമസഭകൾക്കും കൺകറൻ്റ് ലിസ്റ്റിൽ പരാമർശിച്ചിരിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താൻ കഴിയുമെങ്കിലും, ഒരു കേന്ദ്ര നിയമത്തിന് സംസ്ഥാന നിയമത്തേക്കാൾ പ്രാധാന്യം ഉണ്ടായിരിക്കും.
Content Highlight: Supreme Court Constitution bench rules by 8:1 majority: States can regulate industrial alcohol, overturns 1990 judgement