| Sunday, 10th November 2019, 5:28 pm

ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോള്‍ കാത്തിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയൊക്കെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യാ വിധിയ്ക്ക് ശേഷം വിരമിക്കുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയ്ക്ക് പ്രത്യേക ആനുകൂല്യങ്ങളാണ് ഗുവാഹത്തി ഹൈക്കോടതി നല്‍കാന്‍ തീരുമാനിച്ചരിക്കുന്നത്. നവംബര്‍ 17 ന് വിരമിക്കുന്ന ചീഫ് ജസ്റ്റിസ് താമസിക്കാനൊരുങ്ങുന്നത് ഗുവാഹത്തിയിലാണ്. ഒക്ടോബര്‍ 30ന് ഗുവാഹത്തി ഹൈക്കോടതിയിലെ 18 ജഡ്ജിമാര്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്.

ചീഫ് ജസ്റ്റിസിന് ഗുവാഹത്തിയിലേക്ക് താമസം മാറിയ ശേഷം ലഭിക്കാനിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇവയൊക്കെയാണ്

1. ചീഫ് ജസ്റ്റിസിന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കാര്യങ്ങള്‍ നോക്കി നടത്താന്‍ സ്വന്തമായി ഒരു പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കും. ചുമതലപ്പെട്ട ജോലിക്ക് പുറമേ എന്തെങ്കിലും ഏല്‍പ്പിച്ചാലും ആവശ്യത്തിനനുസരിച്ച് ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടിവരും.

2. ഗ്രേഡ്-4 ല്‍പ്പെടുന്ന ഒരു പിയൂണും ഒരു ബംഗ്ലാവ് പിയൂണിനെയും ഹൈക്കോടതി ഗൊഗോയിയുടെ താമസസ്ഥലത്ത് നിയമിക്കും.

3. ഗൊഗോയിക്ക് യാത്രയ്ക്കായി ഹൈക്കോടതിയില്‍ നിന്നും ഔദ്യോഗിക വാഹനം ലഭ്യമാക്കും.

4. പ്രൈവറ്റ് സെക്രട്ടറിക്കൊപ്പം കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹൈക്കോടതിയില്‍ നിന്ന്് ഒരു നോഡല്‍ ഓഫീസറെയും നിയമിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിരമിക്കലിന് മുമ്പ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിക്കുന്നതും അത് പരസ്യപ്പെടുത്തുന്നതും ശരിയായ കീഴ് വഴക്കമല്ലെന്ന് ചൂണ്ടിക്കാണിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more