കടുവ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി വിലക്കി
India
കടുവ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി വിലക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2012, 11:03 am

ന്യൂദല്‍ഹി: രാജ്യത്തെ കടുവാ സങ്കേതങ്ങളിലെ വിനോദസഞ്ചാരം സുപ്രീംകോടതി വിലക്കി. ഇത് സംബന്ധിച്ച് കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഈ സ്ഥിതി തുടരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസുമാരായ സ്വതന്തര്‍ കുമാര്‍, ഇബ്രാഹീം കലീഫുള്ള എന്നിവരാണ് കേസ് പരിഗണിച്ചത്. []

കോടതി നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ആന്ധ്രപ്രദേശ്, അരുണാചല്‍, തമിഴ്‌നാട്, ബിഹാര്‍, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ 10,000 രൂപ വീതം പിഴ നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.

കടുവാസങ്കേതങ്ങള്‍ ബഫര്‍സോണുകളായി പ്രഖ്യാപിക്കുന്നതില്‍ വീഴ്ച വരുത്തുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും 50,000 രൂപ വരെ പിഴയീടാക്കുമെന്നും കോടതി വ്യക്തമാക്കി.