ന്യൂദല്‍ഹി: അയോധ്യ കേസില്‍ ഒക്ടോബര്‍ 18ന് മുമ്പ് വാദം പൂര്‍ത്തിയാക്കണമെന്ന് എല്ലാ കക്ഷികളോടും സുപ്രീം കോടതി. കേസില്‍ ഇരുവിഭാഗവും തങ്ങളുടെ വാദം കേള്‍ക്കാനുള്ള ഷെഡ്യൂള്‍ സമര്‍പ്പിച്ചതിനു പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് 18ന് മുമ്പ് എല്ലാവാദവും പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ഒക്ടോബര്‍ 18 ഓടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പരിശ്രമിക്കാം.’ രഞ്ജന്‍ ഗോഗോയ് പറഞ്ഞു. വാദം കേള്‍ക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വാദം കേള്‍ക്കാനുള്ള സമയം കോടതി ഒരുമണിക്കൂര്‍ കൂടി നീട്ടി നല്‍കാമെന്നും ആവശ്യമെങ്കില്‍ ശനിയാഴ്ചകളിലും പ്രവര്‍ത്തിക്കാമെന്നും രഞ്ജന്‍ ഗോഗോയ് അറിയിച്ചു.
കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെങ്കില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ കോടതിക്കു മുമ്പാകെ സമര്‍പ്പിക്കാമെന്ന് ജസ്റ്റിസ് ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ പാനല്‍ സമര്‍പ്പിച്ച കത്തിനോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘കക്ഷികള്‍ വിഷയം ഒത്തുതീര്‍പ്പാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും ചെയ്യാം. ഒത്തുതീര്‍പ്പ് കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചാല്‍ മതി.’ അദ്ദേഹം വ്യക്തമാക്കി.