കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രത്യേക കോടതി വേണമെന്ന് സുപ്രീംകോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th July 2014, 7:43 pm
[] ന്യൂദല്‍ഹി: കല്‍ക്കരിപാടം അഴിമതി കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്ന് ദല്‍ഹി ഹൈക്കോടതിക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം.
മുന്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ ചുമതലയിലേക്ക് പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് പ്രത്യേക കോടതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത്. കല്‍ക്കരിപ്പാടം അഴിമതിയുടെ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി.
168 കല്‍ക്കരിപ്പാടങ്ങളില്‍ 166 എണ്ണം അനുവദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കിയതായി കഴിഞ്ഞയാഴ്ചയാണ് സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചത്.