|

ഷാഹീന്‍ ബാഗ് സമരക്കാരോട് സംസാരിക്കാന്‍ അഭിഭാഷകരെ നിയമിച്ച് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷാഹിന്‍ ബാഗിലെ സമരക്കാരോട് സംസാരിക്കാന്‍ അഭിഭാഷകനെ നിയമിച്ച് സുപ്രീം കോടതി. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെജ്ഡിയെയും അഭിഭാഷക സാധന രാമചന്ദ്രനെയുമാണ് സുപ്രീംകോടതി മധ്യസ്ഥതക്കായി നിയമിച്ചത്.

സമരവുമായി ബന്ധപ്പെട്ട് ഗതാഗതതടസ്സം നേരിടുന്നതും സമരം മറ്റൊരിടത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ് സുപ്രീംകോടതി അഭിഭാഷകരെ നിയമിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സുപ്രീംകോടതി നിയമിച്ച അഭിഭാഷകനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സമരക്കാര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ ഷാഹീന്‍ ബാഗ് പ്രതിഷേധക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധമാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ഡിസംബര്‍ 15 മുതലാണ് ഷാഹീന്‍ ബാഗില്‍ പ്രതിഷേധക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമാരംഭിച്ചത്. ഷാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്. മാര്‍ച്ച് തടയാനായി രണ്ടിടത്ത് പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.