| Wednesday, 31st March 2021, 2:11 pm

കാര്‍ഷിക നിയമം; സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സീല്‍ വെച്ച കവറിലാണ് മൂന്നംഗ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഏപ്രില്‍ അഞ്ചിനാണ് ഹരജി സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നത്. 85 കാര്‍ഷിക സംഘടനകളുമായി കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ മാസങ്ങളായി രാജ്യത്ത് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.

നാലംഗ സമിതിയെയാണ് നേരത്തെ സുപ്രീംകോടതി നിയമിച്ചിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് ഭൂപീന്ദര്‍ സിങ് മാന്‍ പിന്‍വാങ്ങിയിരുന്നു.

സമിതിയിലെ നാല് അംഗങ്ങളും സ്വതന്ത്ര നിലപാട് ഉള്ളവരല്ലെന്നും ഇവരെല്ലാം കാര്‍ഷിക നിയമ ഭേദഗതിയെ ശക്തമായി പിന്തുണയ്ക്കുന്നവരാണെന്നും ആരോപണമുയര്‍ന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Supreme Court Appointed Committee Submits Report On Farm Laws

We use cookies to give you the best possible experience. Learn more