| Monday, 16th September 2019, 1:01 pm

ഗുലാം നബി ആസാദിനും കശ്മീര്‍ സന്ദര്‍ശിക്കാം; റാലി വേണ്ട, ജനങ്ങളെ കാണാമെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനു ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രീംകോടതിയുടെ അനുമതി. എന്നാല്‍ രാഷ്ട്രീയ റാലികള്‍ നടത്താനുള്ള അനുമതിയില്ല.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് അനുമതി നല്‍കിയത്. ശ്രീനഗര്‍, ജമ്മു, ബാരാമുള, അനന്ത്‌നാഗ് എന്നീ നാലു ജില്ലകളിലാണ് സന്ദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ജനങ്ങളെ കാണാനും അനുമതിയുണ്ട്.

ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു തീരുമാനം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ അഭിഷേക് മനു സിങ്‌വിയാണ് ആസാദിനു വേണ്ടി ഹാജരായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജനങ്ങളെക്കണ്ട് അവരുടെ ക്ഷേമം തിരക്കാന്‍ ആസാദിനെ അനുവദിക്കണമെന്നാണ് സിങ്‌വി ആവശ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം മൂന്നുതവണയാണ് ആസാദ് കശ്മീര്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങിയത്. ഈ മൂന്നുവട്ടവും വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹത്തെ തിരിച്ചയക്കുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വ്യക്തിപരമായി ഹര്‍ജി സമര്‍പ്പിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ കുടുംബാംഗങ്ങളെ കാണാനും കശ്മീര്‍ സ്വദേശിയായ ആസാദ് അനുമതി ചോദിച്ചിരുന്നു. എന്നാല്‍ അതിനു കോടതി നേരത്തേ അനുമതി നിഷേധിച്ചിരുന്നു. ഇന്നത്തെ കോടതിവിധിയില്‍ അതുകൂടി ഉള്‍പ്പെടുമോ എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

We use cookies to give you the best possible experience. Learn more