മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് സുപ്രീം കോടതി അനുമതി
ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മകള്‍ക്ക് അനുമതി. മുഫ്തിയുടെ മകള്‍ ഇല്‍തിജ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ശ്രീനഗറിലെത്തി അമ്മയെ കാണണമെന്നായിരുന്നു ഹരജിയില്‍ ഇല്‍തിജ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അവര്‍ ഹരജിയില്‍ പറഞ്ഞിരുന്നു.
മെഹബൂബ മുഫ്തിയെ അവരുടെ ബന്ധുക്കള്‍ വസതിയിലെത്തി രണ്ടു തവണ സന്ദര്‍ശിച്ചതാണെന്നും അമ്മയെ കാണണമെന്ന് ആവശ്യപ്പെട്ട് മകള്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ അനുമതി തേടിയിരുന്നെന്നും അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.
അറ്റോര്‍ണി ജനറല്‍ വേണുഗോപാലാണ് മുഫ്തിയും അമ്മയും സഹോദരിയും അവരെ വസതിയിലെത്തി രണ്ട് തവണ സന്ദര്‍ശിച്ചിരുന്നെന്ന് കോടതിയോട് പറഞ്ഞത്. എന്നാല്‍ ഇത്തരമൊരു ഹരജിയ്ക്ക് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങള്‍ കൂടി ഉണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയോട് പറഞ്ഞത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും മകള്‍ നേരത്തെ പറഞ്ഞിരുന്നു.
വീട്ടു തടങ്കലില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ നേരത്തെ സുപ്രീംകോടതി അനുവദിച്ചിരുന്നു. സുപ്രീംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിക്ക് സന്ദര്‍ശനത്തിനുള്ള അനുമതി ലഭിച്ചത്.