ന്യൂദല്‍ഹി: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. പണം നല്‍കാന്‍ തയ്യാറല്ലാത്തവര്‍ വിസമ്മത പത്രം നല്‍കണമെന്ന വ്യവസ്ഥ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെക്കുകയും ചെയ്തു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ശരിയാണ്. അതില്‍ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളടക്കമുള്ളവര്‍ ധനസഹായം നല്‍കിയിട്ടുണ്ട്. പണം നല്‍കേണ്ടയെന്നാണ് തങ്ങളുടെ തീരുമാനമെങ്കില്‍ അത് അറിയിച്ചുകൊണ്ട് ഒരു വിസമ്മത പത്രം നല്‍കേണ്ട ആവശ്യകതയെന്താണെന്നും കോടതി ചോദിച്ചു. പല കാരണം കൊണ്ടും പണം നല്‍കാന്‍ കഴിയാത്തവരുണ്ടാകും. അവരെ ഒരു വിസമ്മത പത്രത്തിലൂടെ അപമാനിതരാക്കുന്നത് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.
മറ്റൊരു പ്രധാന നിരീക്ഷണം കൂടി കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. തങ്ങളുള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ തുക പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നതിന് യാതൊരു ഉറപ്പും നിലവിലെ സാഹചര്യത്തില്‍ ഇല്ല. ജനങ്ങള്‍ക്കിടയില്‍ വിശ്വാസം ഉറപ്പാക്കിക്കൊണ്ട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കോടതി വ്യക്തമാക്കി.