| Monday, 15th May 2017, 4:49 pm

'കോടതിയുടെ വിലയേറിയ സമയം കളയരുത്'; ജസ്റ്റിസ് കര്‍ണ്ണനെതിരെ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എസ് കര്‍ണ്ണനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നാണ് കര്‍ണ്ണന്റെ അഭിഭാഷകനോട് കോടതി പറഞ്ഞത്. എല്ലാ ദിവസവും കേസ് പരാമര്‍ശിച്ചാല്‍ നടപടിയെടുക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.


Also Read: ‘ദളിതര്‍ക്ക് നേരെയുള്ള അതിക്രമം കുറവ് കേരളത്തില്‍’; ഭരണത്തില്‍ കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ദളിതരുടെ സുരക്ഷ ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്രമന്ത്രി


പ്രസ്താവനകള്‍ കോടതിയോട് വേണ്ടെന്നും, മാധ്യമങ്ങളോട് മതി. കോടതിയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ പൊട്ടിത്തെറിച്ചത്.

അതേസമയം ചെയ്ത തെറ്റിന് മാപ്പ് പറയാന്‍ കര്‍ണ്ണന്‍ തയ്യാറാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറ കോടതിയില്‍ പറഞ്ഞു. നേരത്തേ ജസ്റ്റിസ് കര്‍ണന് ആറു മാസം തടവ്. കോടതിയലഷ്യത്തിന് സുപ്രീം കോടതി തടവ് വിധിച്ചിരുന്നു.


Don”t Miss: ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ


കര്‍ണന്റെ പ്രസ്താവന നല്‍കുന്നതിന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തിരുന്നു. ചരിത്രത്തില്‍ ഇതാദ്യമായാണ് സിറ്റിംഗ് ജഡ്ജിയെ കോടതിയലഷ്യത്തിന് ശിക്ഷിക്കുന്നത്. കര്‍ണനെ ഉടനെ ജയിലിലടക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

തന്റെ മാനസികനില പരിശോധിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം 7 ജഡ്ജിമാരെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റിസ് കര്‍ണന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് കോടതിയലഷ്യത്തിന് കേസെടുത്തത്.

We use cookies to give you the best possible experience. Learn more