ന്യൂദല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ പൗരന്മാര്‍ ശബ്ദം ഉയര്‍ത്തുന്നതിനെയും പ്രതിഷേധിക്കുന്നതിനെയും അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്ന് സുപ്രീംകോടതി. രാജ്യത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.
‘രാജ്യത്തെ പൗരന്മാര്‍ അവരുടെ ആശങ്കകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് ശരിയല്ലെന്ന് കാണിച്ച് അടിച്ചമര്‍ത്തുന്നത് ശരിയായ നടപടിയല്ല. വിവരങ്ങള്‍ പിടിച്ചുവെക്കാനുള്ള ഒരു ശ്രമവുമുണ്ടാകാന്‍ പാടില്ല,’ കോടതി പറഞ്ഞു.
ഇത്തരത്തില്‍ ഓക്‌സിജനോ ബെഡോ ചോദിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുന്നതിന്റെ പേരില്‍ ഏതെങ്കിലും പൗരന്‍ ഉപദ്രവിക്കപ്പെട്ടാല്‍ അത് കോടതിയലക്ഷ്യ നടപടിയായി കണക്കാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.
ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്ന പരാതികള്‍ തെറ്റാണെന്ന് സര്‍ക്കാര്‍ അനുമാനിക്കേണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
കൊവിഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ച് പോസ്റ്റു ചെയ്ത നിരവധി ട്വീറ്റുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 50ലേറെ ട്വീറ്റുകള്‍ ട്വിറ്റര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക