ന്യൂദല്‍ഹി: സി.എ.ജി റിപ്പോര്‍ട്ടുകള്‍ ബഹുമാനിക്കപ്പെടേണ്ടവയാണെങ്കിലും അവ ഒരു വിഷയത്തിലേയും അവസാനവാക്കല്ലെന്ന് സുപ്രീം കോടതി. []
കെയേണ്‍- വേദാന്ത ഇടപാടിനെപ്പറ്റിയുള്ള സി.എ.ജിയുടെ അഭിപ്രായങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഇക്കാര്യത്തില്‍ സി.എജിയുടെ കണ്ടെത്തലുകള്‍ വസ്തുതാപരമായും നിയമപരമായും ശരിയല്ലെന്നും അതിനാല്‍ തന്നെ സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി.
സി.എ.ജിയുടെ കണ്ടെംത്തലുകള്‍ വേദ വാക്യങ്ങളെല്ലെന്നും അവ പാര്‍ലമെന്റില്‍ പരിശോധനകള്‍ക്ക് വിധേയമാണെന്നും കോടതി പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ടുകള്‍ പാര്‍ലമെന്റുകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നവയാണ്.
പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിക്ക് അവയും ബന്ധപ്പെട്ട മന്ത്രാ ലയത്തിന്റെ വിശദീകരണവും തള്ളുകയോ കൊള്ളുകയോ ചെയ്യാന്‍ കഴിയുമെന്നും ജസ്റ്റിസുമാരായ കെ.എസ് രാധാകൃഷ്ണന്‍, ദീപ്ക് മിശ്ര എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
കല്‍ക്കരിപ്പാടം, 2 ജി സ്‌പെക്രട്രം ഇടപാടുകളിലെ നഷ്ടക്കണക്ക് സംബന്ധിച്ച സി.എ.ജിയുടെ കണ്ടെത്തലുകള്‍ തെറ്റാണെന്ന വാദത്തിന്റെ പശ്ചാത്തലത്തില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.