കേരളത്തിലെ പ്രശനം ആശങ്കയുളവാക്കുന്നതാണെങ്കിലും മുഴുവന്‍ തെരുവുനായകളെയും കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
ന്യൂദല്‍ഹി: രാജ്യത്ത് തെരുവുനായകളെ മൊത്തമായി കൊന്നൊടുക്കാനാവില്ലെന്ന് സുപ്രീം കോടതി. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുന്നത് അനുവദനീയമാണെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചാകണം അതെന്നും ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി.
കേരളത്തിലെയും മുംബൈയിലെയുമുള്‍പ്പടെ നിരവധി ഹര്‍ജികളാണ് കോടതിക്കുമുന്നിലുള്ളത്. കേരളത്തിലെ പ്രശനം ആശങ്കയുളവാക്കുന്നതാണെങ്കിലും മുഴുവന്‍ തെരുവുനായകളെയും കൊന്നൊടുക്കാനാവില്ലെന്നും അവയ്ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തെരുവുനായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനായി 400പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നു ജസ്റ്റിസ് സിരിഗജന്‍ കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇതില്‍ 24 പരാതികള്‍ മാത്രമേ തീര്‍പ്പാക്കിയുള്ളൂ എന്നും ബാക്കിയുള്ളവയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും കമമീഷന്‍ അറിയിച്ചു.
കേരളത്തില്‍ തെരുവുനായ ശല്ല്യം രൂക്ഷമാണെന്നും പ്രശ്‌നം കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍വരെ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയപ്പോള്‍ തെരുവുനായകളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റാം അല്ലെങ്കില്‍ എണ്ണംകുറയ്ക്കാനുള്ള മറ്റു നടപടികള്‍ സ്വീകരിക്കണം അല്ലാതെ കൊല്ലുകയല്ല വേണ്ടതെന്നായിരുന്നു കോടതി നിരീക്ഷണം.