| Friday, 24th August 2018, 12:44 pm

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി; കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്ന് ജസ്റ്റിസ് ദീപക് മിശ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന് സുപ്രീം കോടതി. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിര്‍ത്തണമെന്നാണ് നിര്‍ദേശം.

സംയുക്ത മേല്‍നോട്ടസമിതിയുടെ തീരുമാനം ഇരു സംസ്ഥാനങ്ങളും നടപ്പാക്കണം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും തമിഴ്‌നാടും സഹകരിച്ച് നീങ്ങണമെന്നും ജസ്റ്റിസ് ദീപക് മിശ്ര നിര്‍ദേശിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.


ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം കടത്താന്‍ ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റില്‍


സുപ്രീം കോടതി കഴിഞ്ഞ 17ന് നല്‍കിയ നിര്‍ദേശമനുസരിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നത്.

ഓഗസ്റ്റ് 31 വരെ മുല്ലപ്പെരിയാറിലെ ജലം 141 ല്‍ നിന്നും മൂന്ന് അടിയായി കുറച്ചെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു. സെപ്റ്റംബര്‍ 16 ന് കേസ് വീണ്ടും പരിഗണിക്കും.

ഇപ്പോഴത്തെ മഴ സീസണ്‍ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139-140 അടിയായി നിലനിര്‍ത്താന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനം എടുത്തിരുന്നു.

We use cookies to give you the best possible experience. Learn more