Advertisement
keralanews
ശബരിമല പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ച് പരിഗണിക്കില്ല; അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങളില്‍ മാത്രം വാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Jan 13, 07:38 am
Monday, 13th January 2020, 1:08 pm

ന്യൂദല്‍ഹി: ശബരിമല പുനഃപരിശോധനാ ഹരജികള്‍ ഒന്‍പതംഗ ബെഞ്ച് പരിഗണിക്കില്ല. ശബരിമല യുവതീപ്രവേശനത്തില്‍ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴു ചോദ്യങ്ങളില്‍ മാത്രം വാദമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കി.

വാദം കേള്‍ക്കേണ്ട വിഷയങ്ങള്‍ തീരുമാനിക്കാന്‍ ജനുവരി 17 ന് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കും. വാദിക്കേണ്ടവരെയും യോഗത്തില്‍ തീരുമാനിക്കും. യോഗം ഏകോപിപ്പിക്കാനായി നാലു മുതിര്‍ന്ന അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മനു അഭിഷേക് സിംഗ്‌വി, സി.എസ് വൈദ്യനാഥന്‍, ഇന്ദിര ജയ്‌സിംഗ്, രാജീവ് ധവാന്‍, എന്നിവരാകും യോഗം ഏകോപിപ്പിക്കുക. കേസില്‍ പുതുതായി ആരെയും കക്ഷി ചേര്‍ക്കുകയോ ഒഴിവാക്കുകയോ ഇല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാദത്തിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ എല്ലാ കക്ഷികള്‍ക്കും മൂന്നാഴ്ചത്തെ സമയവും നല്‍കിയിട്ടുണ്ട്.

മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്കു അധികാരമുണ്ടോ എന്നതുള്‍പ്പെടെയുള്ള ഏഴ് ചോദ്യങ്ങളിലായിരിക്കും കോടതി വാദം കേള്‍ക്കുക.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകളിലുള്ള വ്യക്തത, ഭരണ ഘടനയിലെ ക്രമസമാധാനം,ധാര്‍മികത എന്നീ പ്രയോഗങ്ങളിലെ വ്യക്തത, ഹെന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം, ദര്‍ഗയിലെയും മസ്ജിദിലിയെും മുസ്‌ലിം സ്ത്രീകളുടെ പ്രവേശനം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പഴ്‌സി വനിതയുടെ ആരാധനാലായത്തിലേക്കുള്ള പ്രവേശനം, തുടങ്ങിയ ഏഴു വിഷയങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്തുള്ള 61 പുനപരിശോധനാ ഹരജികളാണ് കോടതിയുടെ മുമ്പാകെ എത്തിയത്.