ന്യൂദല്‍ഹി: ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ച കോടതി നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഐസ്‌ക്രീം കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭിക്കാന്‍ ദീര്‍ഘനാളായി പൊതുരംഗത്തുള്ള വി.എസിന് അവകാശമുണ്ടെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍. കേസില്‍ സി.ബി.ഐ എന്തുകൊണ്ട് കക്ഷി ചേര്‍ന്നില്ല എന്നാരാഞ്ഞ കോടതി ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.
2ജി സ്‌പെക്ട്രം കേസില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നല്‍കിയിരുന്നു. അതുപ്രകാരം ഈ കേസിലും റിപ്പോര്‍ട്ട് ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും വി.എസ് ഹരജിയില്‍ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വിശദാംശങ്ങള്‍ പഠിച്ച് തുടര്‍ നടപടി സ്വീകരിക്കാന്‍ കഴിയൂവെന്നും വി.എസ് ചൂണ്ടിക്കാട്ടി.
കേസില്‍ വിന്‍സന്‍.എം.പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണം സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് വി.എസ് സുപ്രീംകോടതിയെ സമീപിച്ചത്. റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വി.എസിന്റെ അപേക്ഷ തള്ളുകയായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. സി.ബി.ഐ അന്വേഷണമായിരുന്നു വി.എസ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ കൂടി കക്ഷിയാകേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവുകളില്ലെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് വി.എസ് കോഴിക്കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. അഭിഭാഷകന്‍ മുഖേന വി.എസ് പരാതി സമര്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഇത് നിരാകരിക്കുകയായിരുന്നു. പരാതിക്കാരന്‍ നേരിട്ട് എത്തണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇതുപ്രകാരം വി.എസ് നാളെയായിരുന്നു കോടതിയില്‍ ഹാജരാവേണ്ടിയിരുന്നത്. ഇതിനിടെയാണ് വിഷയത്തില്‍ സുപ്രീംകോടതി വിധി വരുന്നത്.
അതേസമയം ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ തനിക്ക് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവ് സര്‍ക്കാര്‍ നിലപാടിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 27 കൊല്ലമായി പെണ്‍വാണിഭത്തിനെതിരെയും അഴിമതിക്കെതിരേയും താന്‍ നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിന് കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നും സത്യം പുറത്തുവരുമെന്നും ബോധ്യമായതായും അദ്ദേഹം പറഞ്ഞു. കേസില്‍ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യത്തില്‍ നേരില്‍ ഹാജരായി പരാതി ബോധിപ്പിക്കാന്‍ കോഴിക്കോട് കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതിനായി പോകുകയാണെന്നും വി.എസ് പറഞ്ഞു.
2011 ജനുവരി 28ന് കെ.എ. റഊഫ് കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐസ്‌ക്രീം കേസില്‍നിന്ന് രക്ഷപ്പെടാനായി കുഞ്ഞാലിക്കുട്ടി തന്റെ സഹായത്തോടെ സാക്ഷികളടക്കമുള്ളവരെ പല രീതിയില്‍ സ്വാധീനിച്ചുവെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍.
ഇതുമായി ബന്ധപ്പെട്ട് ഡൂള്‍ന്യൂസ് നല്‍കിയ മറ്റു വാര്‍ത്തകളിലേക്ക് :
ഐസ്ക്രീം കേസ്, നിര്‍ണ്ണായക രേഖകള്‍ ഡൂള്‍ന്യൂസിന് (29-01-2011)
‘ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സി.പി.എമ്മിന് എന്ത് പ്രതിഫലം ലഭിച്ചു’ (29-01-2011)
ഐസ്‌ക്രീം കേസ്: വിധി തയ്യാറാക്കിയത് ലെ മറെഡിയന്‍ ഹോട്ടലില്‍ വെച്ച്? (30-01-2011)
കോതമംഗലം: പെണ്‍കുട്ടിയുടെ ഡയരിക്കുറിപ്പ് ഡൂള്‍ ന്യൂസിന് (20-02-2011)
ഐസ്‌ക്രീം കേസിലെ ഇരകള്‍ ശിഹാബ് തങ്ങളെ കണ്ടു: റഊഫ് (10-04-2011)
മുനീറുമായി രഹസ്യ ചര്‍ച്ച നടത്തി: റഊഫ് (10-04-2011)
കെ.എ റഊഫുമായി അഭിമുഖം-ഭാഗം രണ്ട്
ഹൈദരലി തങ്ങള്‍ ദുര്‍ബലനായ ലീഗ് പ്രസിഡന്റ്: റഊഫ് (10-04-2011)
കെ.എ റഊഫുമായി അഭിമുഖം-ഭാഗം മൂന്ന്
കേസ് മുന്നോട്ട് കൊണ്ട് പോയത് വി.എസ് (10-04-2011)
കെ.എ റഊഫുമായി അഭിമുഖം-ഭാഗം നാല്
ഐസ്‌ക്രീം കേസിലെ ദുരൂഹ മരണങ്ങള്‍: പരാതിക്കാരന്‍ സംസാരിക്കുന്നു (20-09-2011)
ഐസ്‌ക്രീം കേസ്: വീണ്ടും ഭീഷണിപ്പെടുത്തി മൊഴിമാറ്റല്‍; രേഖകള്‍ ഡൂള്‍ന്യൂസിന് (26-09-2011)
ഐസ്‌ക്രീം പാര്‍ലര്‍; അട്ടിമറി കേസ് എഴുതിതള്ളി (17-06-2012)
പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ട് EXCLUSIVE (20-10-2011)
ഐസ്‌ക്രീം കേസ്: മൊഴിമാറ്റിയത് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സാക്ഷികള്‍ (11-11-2011)
ഐസ്‌ക്രീം കേസ് അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് കൊടുക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ (26-03-2012)
ഐസ്‌ക്രീം കേസ്: വി.എസിന് അന്വേഷണറിപ്പോര്‍ട്ട് നല്‍കേണ്ടെന്ന് കോടതി (02-05-2012)