നെയ്യാര്‍ ജലം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി
India
നെയ്യാര്‍ ജലം വിട്ടുനല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th November 2013, 11:19 am

[]ന്യൂദല്‍ഹി: ##നെയ്യാറില്‍ നിന്നും ജലം വിട്ടു നല്‍കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. നെയ്യാറില്‍ നിന്നും 150 ഘന അടി ജലം കേരളം വിട്ടു നല്‍കണമെന്നായിരുന്നു ആവശ്യം.

കേസ് ഒരുമാസം കഴിഞ്ഞ് വീണ്ടും പരിഗണിക്കും. വിഷയത്തില്‍ ഇടക്കാല ഉത്തരവ് വേണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. അതേസമയം, മുല്ലപ്പെരിയാറില്‍ അന്തിമവിധി എല്ലാ രേഖകളും പരിശോധിച്ച ശേഷമാകുമെന്നും ജസ്റ്റിസ് എം.എം ലോധ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

കന്യാകുമാരിയിലെ കൃഷിക്ക് ജലം വേണമെന്നായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ കന്യാകുമാരിയില്‍ കൃഷിക്ക് ആശ്രയിക്കുന്നത് മഴയെയാണെന്നും ജലസേചനമല്ലെന്നും കേരളം നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

തിരുവനന്തപുരം ജില്ലയിലെ കുടിവെള്ള ആവശ്യത്തിന് നെയ്യാര്‍ ഡാമിലെ ജലം അനിവാര്യമാണെന്ന് കേരളം വാദിച്ചു.