ന്യൂദല്‍ഹി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
നാഥുറാം ഗോഡ്സെയെ മഹത്വപ്പെടുത്തുന്ന ബി.ജെ.പി ഇന്ത്യന്‍ പര്യടനത്തിന് വരുന്ന വിദേശ പ്രമുഖരെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയാണെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ പറയുന്നു.
‘ബി.ജെ.പി നാഥുറാം ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നത് അതിശയകരമാണ്, എന്നാല്‍ വിദേശ അതിഥികള്‍ വരുമ്പോള്‍ അവരെ നൂല്‍ നെയ്യാന്‍ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തിലേക്ക് കൊണ്ടുപോകുന്നു,’ ശിവസേന പറഞ്ഞു.
‘ഗുജറാത്തില്‍ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെ മഹത്തായ പ്രതിമ നിര്‍മിച്ചിട്ടും, യു.കെ. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെയും മറ്റ് (വിദേശ) അതിഥികളെയും അവിടേക്ക് കൊണ്ടുപോകുന്നില്ല, കാരണം ഗാന്ധി ആഗോളതലത്തില്‍ ഇന്ത്യയുടെ വ്യക്തിത്വമായി തുടരുന്നു,’ സാമ്ന എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.
രണ്ട് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമം സന്ദര്‍ശിച്ച് ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനുള്ള ശ്രമം നടത്തിയിരുന്നു. രാജ്ഘട്ട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlights: “Supports Godse, Takes Foreigners To Gandhi’s Ashram”: Sena’s Jab At BJP