| Sunday, 5th February 2017, 4:33 pm

ഗുജറാത്ത് കലാപത്തിന് ശേഷം പോലും മോദിയെ പിന്തുണച്ചു: ഉദ്ധവ് താക്കറെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സൗഹൃദ മത്സരമായിരിക്കില്ലെന്നും വിശ്വസ്തരായ പങ്കാളിയെയാണ് ബി.ജെ.പിക്ക് നഷ്ടമായിരിക്കുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.


മുംബൈ:  ഗുജറാത്ത് കലാപത്തിന് ശേഷം എല്ലാവരും എതിര്‍ത്തപ്പോഴും നരേന്ദ്രമോദിയ്ക്ക് ഉറച്ച പിന്തുണയാണ് നല്‍കിയിരുന്നതെന്ന് ശിവസേന. മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് സൗഹൃദ മത്സരമായിരിക്കില്ലെന്നും വിശ്വസ്തരായ പങ്കാളിയെയാണ് ബി.ജെ.പിക്ക് നഷ്ടമായിരിക്കുന്നതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരത യുദ്ധമായാണ് തെരഞ്ഞെടുപ്പിനെ അമിത്ഷാ ചിത്രീകരിക്കുന്നതെന്നും എന്നാല്‍ ശിവസേന എന്ന സുഹൃത്തിനെ ബി.ജെ.പിക്ക് നഷ്ടമായെന്നും താക്കറെ പറഞ്ഞു.


Read more: വോട്ട് ചെയ്തില്ലെങ്കില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനും അവകാശമില്ല: സുപ്രീം കോടതി


ശിവസേനയുമായി പ്രശ്‌നങ്ങളില്ലെന്നും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം ശിവസേനയുമായുള്ള സഖ്യത്തെ ബാധിക്കില്ലെന്നും അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉദ്ധവ് താക്കറെയുടെ പ്രതികരണം.

ബിജെപിയുമായുള്ള 25 വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണെന്നും 50 വര്‍ഷത്തെ സേനയുടെ ചരിത്രത്തില്‍ 25 വര്‍ഷം പാഴായിപ്പോയെന്നും ഉദ്ധവ് താക്കറെ നേരത്തെ പറഞ്ഞിരുന്നു. .മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ബിജെപിയുമായി ഇനി തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലെന്നും താക്കറെ പ്രഖ്യാപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more