| Monday, 2nd September 2013, 5:35 pm

സപ്ലൈകോ ജീവനക്കാരുടെ സമരം പിന്‍വലിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: സംസ്ഥാനത്തെ ഒരുവിഭാഗം സപ്ലൈക്കോ ജീവനക്കാര്‍ ഇന്നാരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു. ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. []

തങ്ങളുടെ ആവശ്യങ്ങള്‍ തത്വത്തില്‍ അംഗീകരിച്ചതി- നാലാണ് സമരം പിന്‍വലിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ മന്തിയുമായുള്ള ചര്‍ച്ചയ്ക്ക ശേഷം പറഞ്ഞു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഐ.എന്‍.ടി.യു.സി പ്രതിപക്ഷ സംഘടനകളായ സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നിവയാണ് വിവിധ ആവശങ്ങളുന്നയിച്ച ഇന്ന് രാവിലെ മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചത്.

ജീവനക്കാരുടെ പ്രമോഷന്‍, ഡെപ്യൂട്ടേഷന്‍ എന്നീ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രധാനമായും സമരം. ജീവനക്കാര്‍ ഉന്നയിച്ച എല്ലാ കാര്യങ്ങളും അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് ചര്‍ച്ചയില്‍ മന്ത്രി ഉറപ്പ് നല്‍കി. 223 ജീവനക്കാര്‍ക്കും സ്ഥാനക്കയറ്റം നല്‍കാനും ഡപ്യൂട്ടേഷന്‍ ഘട്ടം ഘട്ടമായി അവസാനിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു. തുടര്‍ന്നായിരുന്നു സമരം പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചത്.

We use cookies to give you the best possible experience. Learn more