തിരുവനന്തപുരം: സപ്ലൈകോ ഭക്ഷ്യവസ്തുക്കള്‍ക്ക് വില വര്‍ധിപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്ന് സി.എം.ഡി പി.എം അലി അസ്ഗര്‍ പാഷ. നിലവില്‍ സപ്ലൈകോ സബ്സിഡി പ്രകാരം നല്‍കുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇ-ടെണ്ടര്‍ മുഖേന എല്ലാ മാസവും വാങ്ങുന്ന 38 ഇനം ഭക്ഷ്യ സാധനങ്ങള്‍ക്ക് വാങ്ങല്‍ വിലയുടെ അടിസ്ഥാനത്തില്‍ വിസ നിശ്ചയിക്കാറുണ്ട്. ഈ രീതിയില്‍ കഴിഞ്ഞ മാര്‍ച്ച് അവസാന ആഴ്ച ഇ-ടെണ്ടറില്‍ വാങ്ങിയ സാധനങ്ങളില്‍ ഏഴ് ഇനങ്ങള്‍ക്ക് വാങ്ങല്‍ വിലയുടെ അടിസ്ഥാനത്തില്‍ ചില്ലറ വില്‍പനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
സബ്സിഡി ഇല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍ക്ക് എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തയ്യാറാക്കുന്ന സംസ്ഥാനത്തെ ശരാശരി വിലകള്‍ കൂടി അവലോകനം ചെയ്തതിന് ശേഷമാണ് സപ്ലൈകോ വില നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചു.
WATCH THIS VIDEO: