| Wednesday, 1st September 2021, 5:15 pm

കോടതി ഇടപെട്ടപ്പോള്‍ മറുത്തുപറയാനാവാതെ യോഗി സര്‍ക്കാര്‍; റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ സൂപ്പര്‍ടെകും ഉദ്യോഗസ്ഥരും നടത്തിയ ഒത്തുകളിയില്‍ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍ സൂപ്പര്‍ടെകിന്റെ 40 നിലകളുള്ള ഇരട്ട സമുച്ചയങ്ങള്‍ പൊളിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാല കര്‍ശന നടപടി സ്വീകരിക്കാന്‍ ഒരുങ്ങി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നിര്‍മ്മിച്ച സൂപ്പര്‍ ടെകിന്റെ കെട്ടിടങ്ങള്‍ പൊളിക്കാനാണ് കോടതി വിധിച്ചത്.

നഗരാസൂത്രണ അധികൃതരും കെട്ടിട നിര്‍മ്മാതാക്കളും തമ്മിലുള്ള ഒത്തുകളിയിലൂടെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതെന്ന് കോടതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് കെട്ടിടം നിര്‍മ്മിച്ച സംഭവത്തില്‍ അന്വേഷണവും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികളും സ്വീകരിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞത്.

നോയിഡയിലെ സൂപ്പര്‍ ടെക് എമറാള്‍ഡ് കോടതി കേസിന്റെ കാര്യത്തില്‍, സുപ്രീം കോടതിയുടെ ഉത്തരവ് അക്ഷരര്‍ത്ഥത്തില്‍ ഉറപ്പാക്കണമെന്നും ഈ കേസില്‍ ക്രമക്കേടുകള്‍ 2004 മുതല്‍ തുടര്‍ച്ചയായി നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ ഒരു പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണമെന്നും ആദിത്യനാഥിനെ ഉദ്ധരിച്ച് വക്താവ് പറഞ്ഞു.

800 ഫ്ളാറ്റുകളോടുകൂടിയ 40 നിലകളുള്ള രണ്ട് സമുച്ചയം നിര്‍മ്മിക്കാന്‍ നോയിഡ അതോറിറ്റി അനുമതി നല്‍കിയത് ചട്ടലംഘനമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞിരുന്നു.

നോയിഡയിലെ ഇരട്ട ടവറുകളിലെ എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കും 12% പലിശ സഹിതം മുടക്കിയ പണം തിരിച്ചു നല്‍കണമെന്നും ഇരട്ട സമുച്ചയങ്ങളുടെ നിര്‍മ്മാണം മൂലമുണ്ടായ നഷ്ടത്തിന് റസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് 2 കോടി രൂപ നല്‍കണമെന്നും കോടതി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Supertech tower case: Uttar Pradesh CM Yogi Adityanath calls for action against guilty officials

We use cookies to give you the best possible experience. Learn more