സാന്‍ഡി ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ മരണം 14
World
സാന്‍ഡി ചുഴലിക്കാറ്റ്: ന്യൂയോര്‍ക്കില്‍ മരണം 14
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2012, 10:00 am

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീശിയടിക്കുന്ന സാന്‍ഡി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 14 ആയി . തീരപ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലായിരിക്കുകയാണ്.

റോഡുകളും വീടുകളും പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. അമേരിക്കയിലെ ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. പല സ്ഥലങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. []

മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട്, റോഡ് ഐലന്‍ഡ്, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

അമേരിക്കയിലെ നാലരലക്ഷം പേരോട് സുരക്ഷിതസ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. അഭയാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ താത്ക്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

മറ്റ് ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ജനങ്ങളോടും മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമേരിക്കയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ ചുഴലിക്കാറ്റ് ബാധിക്കുമെന്നതിനാല്‍ നേരത്തേ വോട്ട് രേഖപ്പെടുത്താന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചുഴലിക്കാറ്റ് മൂലം തിരഞ്ഞെടുപ്പ് പ്രചരണം ഇരു സ്ഥാനാര്‍ത്ഥികളും നിര്‍ത്തിവെച്ചു.