| Sunday, 18th December 2016, 10:13 am

സീനിയോറ്റി മറികടന്നത് മുസ്‌ലിം കരസേനാ മേധാവിയാകുന്നത് തടയാനോ? ബിപിന്‍ റാവത്തിന്റെ നിയമനം വിവാദമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


” സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ മോദി നിയമിച്ചില്ലായിരുന്നെങ്കില്‍ ഹാരിസ് കരസേനയുടെ തലവനാകുന്ന ആദ്യ മുസ്‌ലിം ആകുമായിരുന്നു. പക്ഷെ മോദി അതിഷ്ടപ്പെടുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


ന്യൂദല്‍ഹി: സീനിയോറിറ്റിയുള്ള രണ്ട് ലെപ്റ്റനന്റ് ജനറലുകളെ പരിഗണിക്കാതെ ലെഫ്റ്റനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയാക്കി നിയമിച്ചത് വിവാദമാകുന്നു. മലയാളിയും സതേണ്‍ കമാന്‍ഡ് തലവനുമായ  ലഫ്. ജനറല്‍ പി.എം. ഹാരിസിനെയും ഈസ്റ്റേണ്‍ കമാന്‍ഡിനെ നയിക്കുന്ന ലഫ്. ജനറല്‍ പ്രവീണ്‍ ബക്ഷിയെയും മറികടന്നാണ് റാവത്തിനെ കരസേന തലവനായി നിയമിച്ചിരിക്കുന്നത്.

ജനറല്‍ ദല്‍ബീര്‍ സിങ് സുഹാഗിന്റെ പിന്‍ഗാമിയായാണ് ബിപിന്‍ റാവത്ത് സമുന്നത പദവി ഏറ്റെടുക്കുന്നത്. റാവത്തിനെ നിയമിക്കുമ്പോള്‍ കേന്ദ്രം എന്തുകൊണ്ട് സീനിയോറിറ്റി പരിഗണിച്ചില്ല എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.


Don”t Miss:മതംമാറിയില്ലെങ്കില്‍ ഷാരൂഖിനെയും ആമിറിനെയും സെയ്ഫിനെയും തട്ടിക്കൊണ്ടുപോയി ഹിന്ദുവാക്കും: ഭീഷണിയുമായി സ്വാമി ഓം


“കരസേനാ മേധാവിയുടെ നിയമനത്തില്‍ എന്തുകൊണ്ട് സീനിയോറിറ്റി പരിഗണിച്ചില്ല? എന്തുകൊണ്ടാണ് പ്രവീണ്‍ ഭക്ഷിയെയും മുഹമ്മദ് അലി ഹാരിസിനെയും പ്രധാനമന്ത്രി മറികടന്നത്? ” മുന്‍ കേന്ദ്രമന്ത്രി കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരി ട്വിറ്ററിലൂടെ ചോദിക്കുന്നു.

മഹാരാഷ്ട്ര കോണ്‍ഗ്രസ് സെക്രട്ടറിയും എഴുത്തുകാരനുമായ ഷെഹ്‌സാദ് പൂനാവാലയും കേന്ദ്രനടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌ലാം മതവിശ്വാസിയായ ഹാരിസ് ഇന്ത്യയിലെ ആദ്യ മുസ്‌ലിം കരസേനാ മേധാവിയാകുന്നത് മോദി ഇഷ്ടപ്പെടുന്നില്ല എന്ന അഭിപ്രായമാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചത്.

” സീനിയോറിറ്റി മറികടന്ന് ബിപിന്‍ റാവത്തിനെ മോദി നിയമിച്ചില്ലായിരുന്നെങ്കില്‍ ഹാരിസ് കരസേനയുടെ തലവനാകുന്ന ആദ്യ മുസ്‌ലിം ആകുമായിരുന്നു. പക്ഷെ മോദി അതിഷ്ടപ്പെടുന്നില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

നിയമനത്തിനെതിരെ ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളുടെ കാര്യത്തിലെല്ലാം തുടര്‍ന്നുവരുന്ന പരമ്പരാഗത രീതികളെ തന്നെ മാറ്റിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സലിം ആരോപിച്ചു.

” പൊതുവെ സായുധസേനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ അഭിപ്രായം പറയാറില്ല. പക്ഷെ സര്‍ക്കാര്‍ ഇന്ത്യയുടെ പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം രീതികളും ചട്ടങ്ങളും മാറ്റാനാണ് ശ്രമിക്കുന്നത്.” അദ്ദേഹം പറഞ്ഞു.


Must Read:ഭാവിയില്‍ ഇന്ത്യന്‍ സൈന്യത്തെ സംഘപരിവാറില്‍ അംഗമാക്കുമോ? കരസേനാ മേധാവി നിയമനത്തെ വിമര്‍ശിച്ച് അഡ്വ.മുഹമ്മദ് റിയാസ്


സാധാരണയായി കരസേനാ മേധാവി വിരമിക്കുന്നതിനു മൂന്നുനാലു മാസം മുമ്പ് പുതിയ മേധാവിയുടെ പേര് പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ആ പതിവും കേന്ദ്രസര്‍ക്കാര്‍ തെറ്റിച്ചിരിക്കുകയാണ്. ദല്‍ബീര്‍ സിങ് വിരമിക്കാന്‍ രണ്ടാഴ്ചപോലും തികച്ചില്ലെന്നിരിക്കെയാണ് പുതിയ മേധാവിയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more