| Wednesday, 4th November 2020, 11:16 pm

സൂപ്പര്‍നോവാസിന് മേല്‍ വെലോസിറ്റിയ്ക്ക് സൂപ്പര്‍ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ഷാര്‍ജ: വനിതാ ടി-20 ചലഞ്ചിലെ ആദ്യ മത്സരത്തില്‍ സൂപ്പര്‍ നോവാസിനെതിരെ വെലോസിറ്റിയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെലോസിറ്റി ഒരു പന്ത് ശേഷിക്കെ വിജയത്തിലെത്തുകയായിരുന്നു.

വെലോസിറ്റിയ്ക്കായി ലൂസ് 37 ഉം ഷഫാലി വര്‍മ്മ 34 ഉം വേദ കൃഷ്ണമൂര്‍ത്തി 29 ഉം റണ്‍സ് വീതമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ നോവാസിനെ 8 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ വെലോസിറ്റി ഒതുക്കുകയായിരുന്നു.

സൂപ്പര്‍ നോവാസിന് വേണ്ടി ചമരി അട്ടപ്പട്ടു 44 റണ്‍സും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 31 റണ്‍സും എടുത്തു.

വെലോസിറ്റിക്ക് വേണ്ടി ഏകത ബിഷ്ത് 3 വിക്കറ്റും കാസ്‌പെര്‍ക്കും ജഹനാര ആലമും 2 വിക്കറ്റ് വീതവും വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SuperNovas vs Velocity Women’s T20 Challenge

We use cookies to give you the best possible experience. Learn more