| Tuesday, 26th December 2023, 6:32 pm

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന സൂപ്പര്‍ സിന്ദഗി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘666 പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട്, സത്താര്‍ പടനേലകത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘സൂപ്പര്‍ സിന്ദഗി’യുടെ ഫസ്റ്റ് ലുക്കും മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ചിത്രത്തിലെ മുന്‍നിര താരങ്ങളെ അണിനിരത്തി ഒരുക്കിയ കളര്‍ഫുള്‍ പോസ്റ്റര്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുന്നു. വിന്റേഷാണ് ചിത്രത്തിന്റെ സംവിധായകന്‍. വിന്റേഷും പ്രജിത്ത് രാജ് ഈ.കെ.ആറും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് അഭിലാഷ് ശ്രീധരനാണ് സംഭാഷങ്ങള്‍ ഒരുക്കിയത്.

കണ്ണൂര്‍, മൈസൂര്‍, ബെംഗളൂരു എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തില്‍ പാര്‍വതി നായര്‍, മുകേഷ്, ജോണി ആന്റണി, സുരേഷ് കൃഷ്ണ, കലേഷ്, ശ്രീവിദ്യ മുല്ലശ്ശേരി, ഡയാന ഹമീദ്, മാസ്റ്റര്‍ മഹേന്ദ്രന്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നു. എല്‍ദൊ ഐസ്സകാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം ലിജോ പോള്‍ നിര്‍വഹിക്കും. സൂരജ് എസ്. കുറുപ്പിന്റെതാണ് സംഗീതം. ‘ലാല്‍ ജോസ്’ എന്ന ചിത്രത്തിന് ശേഷം 666 പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘സൂപ്പര്‍ സിന്ദഗി’.

ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: സങ്കീത് ജോയ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വിഷ്ണു ഐക്കരശ്ശേരി, അസോസിയേറ്റ് ഡയറക്ടര്‍: മുകേഷ് മുരളി, ബിജു ബാസ്‌ക്കര്‍, അഖില്‍ കഴക്കൂട്ടം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷെമിന്‍ എസ്.ആര്‍, കലാസംവിധാനം: ഹംസ വള്ളിത്തോട്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നുര്‍, മേക്കപ്പ്: അരുണ്‍ ആയുര്‍, കൊറിയോഗ്രഫി: ഭൂപതി, ആക്ഷന്‍: ഫൊണെക്‌സ് പ്രഭു, ഡിജിറ്റര്‍ പി.ആര്‍: വിവേക് വിനയരാജ്, പി.ആര്‍.ഒ: ശബരി, സ്റ്റില്‍സ്: റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍.

Content Highlight: Super zindagi movie first look poster

We use cookies to give you the best possible experience. Learn more