|

ശാരു ഇന്‍ ടൗണ്‍; സൂപ്പര്‍ ശരണ്യയിലെ ഗാനം പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അനശ്വര രാജന്‍ പ്രധാനകഥാപാത്രമായെത്തിയ ‘സൂപ്പര്‍ ശരണ്യ’ പുതിയ ഗാനം പുറത്ത് വിട്ടു. ഗ്രാമാന്തരീക്ഷത്തില്‍ നിന്ന് നഗരത്തിലെക്ക് വന്ന ഒരു പെണ്‍കുട്ടിയുടെ ആശങ്കകളും ആകാംഷകളും നിറച്ച ശാരു ഇന്‍ ടൗണ്‍ എന്ന ഗാനമാണ് പുറത്ത് വന്നത്. സുഹൈല്‍ കോയയുടെ വരികള്‍ക്ക് വര്‍ഗീസാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ജസ്റ്റിനാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗിരീഷ് എ.ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അര്‍ജുന്‍ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തിയത്. സജിത്ത് പുരുഷന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ആകാശ് ജോസഫ് വര്‍ഗീസാണ് ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തത്.

അനശ്വര രാജന്‍ പ്രധാനവേഷത്തിലെത്തുന്ന സിനിമ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. അനശ്വര രാജന്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമ ഒരു ഫണ്‍ എന്റെര്‍റ്റൈന്‍ര്‍ ആണ്. സാധാരണ കാമ്പസ് സിനിമകലില്‍ നിന്നും വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കലാലയ ജീവിതവും, പ്രണയവും, നര്‍മവും കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒരു സിനിമയാണ് സൂപ്പര്‍ ശരണ്യ.

ഗിരിഷ് എ.ഡി ചിത്രത്തിന്റെ നിര്‍മാണത്തിലും പങ്കാളിയായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ്. ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

വിനീത് വിശ്വം, നസ്‌ലന്‍, ബിന്ദു പണിക്കര്‍, മണികണ്ഠന്‍ പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്‌നേഹ ബാബു, ജ്യോതി വിജയകുമാര്‍, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: super saranya new song out